Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ വേല തെലങ്കാനയില്‍  നടക്കില്ലെന്ന് ഒവൈസി 

ഹൈദരാബാദ്- തെലങ്കാനയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും എന്ന അവകാശവാദം പാര്‍ട്ടിയുടെ വെറും വ്യാമോഹം മാത്രമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറച്ച ഹൈന്ദവ വിശ്വാസിയാണ്. അതുകൊണ്ടുതന്നെ കെ.സി.ആറിനെ തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ മോഡിക്കാവില്ലെന്നും ഒവൈസി പറഞ്ഞു.
തെലങ്കാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ അത് വെറും വ്യാമോഹമാണ്. കാരണം ചന്ദ്രശേഖര്‍ റാവു അടിയുറച്ച ഹൈന്ദവ വിശ്വാസിയാണ്. മോഡി രണ്ട് ക്ഷേത്രം കയറുമ്പോള്‍ കെസിആര്‍ ആറ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കുമെന്നും ഒവൈസി പറഞ്ഞു. ഹിന്ദുത്വത്തെ ഉപയോഗിച്ച് കെ.സി.ആറിനെ പരാജയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഹിന്ദുമതത്തിന് എതിരല്ലെന്നും എന്നാല്‍ ഹിന്ദുത്വത്തിനെതിരാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

Latest News