Sorry, you need to enable JavaScript to visit this website.

കര്‍ണാടക വിമത എം.എല്‍.എമാരുടെ  യാത്ര ബി.ജെ.പി നേതാവിന്റെ വിമാനത്തില്‍

മുംബൈ- കര്‍ണാടകയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി വച്ച കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തുപേര്‍ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത്എം.എല്‍.എമാര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് കുറച്ച് സമയങ്ങള്‍ക്കകം തന്നെ എല്ലാവരും പുറത്തേക്കുപോയി. രാമലിംഗ റെഡ്ഡിയടക്കമുള്ള രാജിവച്ച മറ്റു എംഎല്‍എമാര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.
രാജിവെച്ച എം.എല്‍.എമാരുടെ യാത്ര ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പി.യുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എല്‍.എമാരും മുംബൈയിലെത്തിയത്. ഇവര്‍ക്കൊപ്പം ബിജെപിയുടെ രണ്ട് എംഎല്‍എമാരും ഉണ്ടെന്നാണ് വിവരം. കര്‍ണാടകയിലെ കൂട്ടരാജിക്ക് പിന്നില്‍ തങ്ങളല്ലെന്ന് ബി.ജെ.പി. ആവര്‍ത്തിക്കുമ്പോഴാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.

Latest News