തായിഫ് - സൗദി അധ്യാപകൻ ഇന്ത്യയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. തായിഫ് അൽഹുവയ്യയിൽ പ്രവർത്തിക്കുന്ന അൽഅഖ്‌സ സെക്കണ്ടറി സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ മുഹമ്മദ് ഖലഫ് അൽഖുറശി ആണ് മരിച്ചത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിലെ ലാറിപോറയിൽ വെച്ചാണ് സൗദി അധ്യാപകൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്റെ കാർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ശ്രീനഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.