Sorry, you need to enable JavaScript to visit this website.

ഹജ് ബസുകളിൽ ട്രാക്കിംഗ് ഉപകരണം നിർബന്ധം

മക്ക - ആഭ്യന്തര ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന സർവീസ് കമ്പനികളും സ്ഥാപനങ്ങളും ഈ വർഷത്തെ ഹജിന് ഉപയോഗിക്കുന്ന ബസുകളിൽ ബസുകളുടെ സഞ്ചാരപഥവും മറ്റും നിരീക്ഷിക്കുന്നതിന് സാധിക്കുന്ന ട്രാക്കിംഗ് ഉപകരണങ്ങളുണ്ടായിരിക്കൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ബസുകൾ വാടകക്കെടുക്കുന്നതിനുള്ള കരാറുകൾ ഹജ് സർവീസ് കമ്പനികൾ ഹജ്, ഉംറ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. ദുൽഖഅ്ദ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ കരാറുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ബസുകളും നിയമ വിരുദ്ധ ബസുകളും ആഭ്യന്തര ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും വാടകക്കെടുക്കുന്നതിന് വിലക്കുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
 

Latest News