Sorry, you need to enable JavaScript to visit this website.

ഫ്രറ്റേണിറ്റി ജാഥക്കു നേരെ വീണ്ടും പോലീസ് അതിക്രമം; മാഹാരാജാസ് കോളേജില്‍ സംഘര്‍ഷം

കൊച്ചി- ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ വീണ്ടും പോലീസ് അതിക്രമം. എറണാകുളം മഹാരാജാസ് കോളേജിൽ എത്തിയ ജാഥയെ പോലീസ് തടഞ്ഞു. കോളേജ് പ്രിൻസിപ്പലിൽ നിന്നും മഹാരാജാസ് ഫ്രറ്റേണിറ്റി യൂണിറ്റ് പ്രതിനിധികൾ കാമ്പസിൽ പ്രവേശിക്കാൻ അനുമതി വാങ്ങിയിരുന്നതാണ്. എന്നാൽ കാമ്പസിലേക്ക് ജാഥയെ പ്രവേശിപ്പിക്കില്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതിനെതിരെ ഫ്രറ്റേണിറ്റി  പ്രവർത്തകർ കോളേജ് ഗേറ്റിനുമുന്നിൽ പ്രതിഷേധിക്കുന്നതിടെ കാമ്പസിലുണ്ടായിരുന്ന മഹാരാജാസ് ഫ്രറ്റേണിറ്റി യൂനിറ്റ് പ്രവർത്തകർ ജാഥയെ സ്വീകരിക്കാൻ ജാഥയായിവന്നു. ഈ കാമ്പസ് യൂനിറ്റ് ജാഥയെ എസ്.എഫ്.ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തുകയും തടയുകയും ചെയ്തു. 

http://malayalamnewsdaily.com/sites/default/files/2019/07/05/maharajas5.jpeg
ഇതോടെ കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് ഫ്രറ്റേണിറ്റി മഹാരാജാസ് യൂനിറ്റ്  പ്രസിഡന്റ് ഫുആദ് മുഹമ്മദിനെ ലാത്തിക്കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും കോളേജ് കവാടത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ, സംസ്ഥാന സെക്രട്ടറി സാന്ദ്ര എം ജെ, എറണാകുളം ജില്ലാ നേതാക്കളായ തൻസീർ കുഞ്ഞുണ്ണിക്കര, ഫരീദ് കോതമംഗലം, നിഹാദ്, ഷീബ ഡേവിഡ് എന്നിവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കോളേജ് ഗേറ്റിന് മുന്നിൽ ജാഥാ ക്യാപ്റ്റനും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ ഷംസീർ ഇബ്രാഹിം സംസാരിച്ചു. കേരളാ പോലീസ് സി.പി.എമ്മിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവിനെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി മുന്നോട്ടു പോകുന്ന ജാഥയെ അലങ്കോലപെടുത്താനാണ് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ആവശ്യപ്രകാരം തുടക്കം മുതലേ പോലീസ് ശ്രമിക്കുന്നത്. എന്നാൽ ജാഥ അവസാന ദിവസത്തെ അവസാന പരിപാടി വരെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജൂലൈ ഒന്ന് മുതൽ ഇരുപത് വരെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്  സാഹോദര്യ രാഷ്ട്രീയ  രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്.
 

Latest News