കശ്മീരില്‍ തീവ്രവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഹിസ്ബുല്‍ മുജാഹിദിന്‍ തീവ്രവാദിയെ സുരക്ഷാ സൈന്യം വധിച്ചു. തെക്കന്‍ കശ്മീരിലെ ഇമാം സാഹിബില്‍  ബാത്‌പോര്‍ -നര്‍വാനി പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം വളയുകയായിരുന്നു.  
സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍  വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.
മൃതദേഹത്തോടൊപ്പം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഷോപിയാനിലെ സമീര്‍ സേ എന്നയാളാണ് കൊല്ലപ്പെട്ടതെന്നും ഇയാള്‍ നിരവധി സിവിലിയന്മാരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുമായി ബന്ധമുള്ള ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണെന്നും സൈനിക വക്താവ് പറഞ്ഞു.

 

Latest News