ജിസാന്‍ എയര്‍പോര്‍ട്ടിലേക്ക് വീണ്ടും ഡ്രോണ്‍;സഖ്യസേന തകര്‍ത്തു

റിയാദ് - ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടില്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം സഖ്യസേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വ്യാഴാഴ്ച രാത്രിയാണ് സന്‍ആയില്‍നിന്ന് ജിസാന്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് ഡ്രോണ്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന സേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.

 

Latest News