Sorry, you need to enable JavaScript to visit this website.

നാരിയിൽ നിന്ന് നാരായണിയിലേക്ക്; സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം  ഉറപ്പാക്കും 

ന്യൂദൽഹി - എല്ലാ മേഖലയിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പു നൽകുമെന്ന് കന്നി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നാരിയല്ല, നാരായണിയാണ് സ്ത്രീയെന്നും സ്ത്രീകളുടെ സംഭാവനയില്ലാതെ ഒരു വിഭാഗത്തിനും മുന്നോട്ടു പോകാനാവില്ലെന്നും സ്വാമി വിവേകാനന്ദൻറെ വരികൾ കടമെടുത്ത് നിർമല വിശദീകരിച്ചു.

വനിതാ ശാക്തീകരണത്തിൽ ഈ ബജറ്റ് വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കൂടുതൽ മാർഗങ്ങൾ നിർദ്ദേശിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുവാനും നിർമല നിർദേശിച്ചു.

മുദ്ര പദ്ധതി പ്രകാരം സ്ത്രീകൾക്കായി 1,00,000 രൂപ വായ്പയെടുക്കുന്ന പ്രഖ്യാപനം മന്ത്രി നടത്തി. വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് ഉത്തേജനം നൽകുന്നതിനു പുറമേ എല്ലാ ജില്ലകളിലും പലിശ നിർമാർജന പരിപാടി വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജൻ ധൻ അക്കൗണ്ട് ഉള്ള ഓരോ വനിതാ സ്വാശ്രയ അംഗത്തിനും 5,000 രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും.

Latest News