Sorry, you need to enable JavaScript to visit this website.

രാജ്യദ്രോഹക്കുറ്റം; വൈക്കോക്ക് തടവുശിക്ഷ 

ചെന്നൈ - മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറൽ സെക്രട്ടറി വൈകോയെ രാജ്യദ്രോഹ കുറ്റത്തിന് ചെന്നൈ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. 2009 ൽ പുസ്തക പ്രകാശനത്തിൽ നടത്തിയ പ്രസ്താവനയിലാണ് ശിക്ഷ. 

നാൻ കുറ്റം സാതുഗിരെൻ.. (ഞാൻ ആരോപിക്കുന്നു..) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് വൈക്കോയുടെ പ്രസ്താവന. 'ശ്രീലങ്കയിൽ പുലികൾക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ ഒരു രാജ്യമായി നിലനിൽക്കില്ല' എന്നായിരുന്നു വൈക്കോ പറഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ സംസാരിച്ചതിന് ഡി.എം.കെയാണ്  കേസ് ഫയൽ ചെയ്തത്.

ഡി.എം.കെ സഖ്യം ഈ ആഴ്ച രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീ വൈക്കോയെ നാമനിർദ്ദേശം സമർപ്പിച്ചിരിക്കെ വിധി വിരോധാഭാസമായി. 15 വർഷത്തിനുശേഷമാണ് വൈക്കോ പാർലമെന്റിലേക്ക് തിരിച്ചെത്തുന്നത്. എം.ഡി.എം.കെ യ്ക്ക് തെരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും സഖ്യത്തിന്റെ ഭാഗമെന്ന നിലയിലാണ് ഡി.എം.കെ വൈകോയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.

മൂന്ന് തവണ രാജ്യസഭാംഗമായിരുന്ന വൈക്കോ രണ്ടു തവണ ശിവകാശിയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1999 മുതൽ 2004 വരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലാവധി

Latest News