Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് രീതികൾക്ക് വിട നൽകി ബ്രീഫ്‌കേസില്ലാതെ നിർമല

ന്യൂദൽഹി -  പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ കന്നി ബജറ്റാണിന്ന്. ബജറ്റ് അവതരിപ്പിക്കാനായി ഏറെ പ്രത്യേകതകളുമായാണ് നിർമല എത്തുന്നത്. ഇന്ദിര ഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. 

ബ്രിട്ടിഷ് കാലഘട്ടം മുതൽ പിന്തുടർന്ന പാരമ്പര്യത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് ധനമന്ത്രി പാർലെമെന്നതിൽ എത്തുന്നത് എന്നത് ശ്രദ്ധേയമായി. ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രിമാരുടെ കയ്യിൽ ഉണ്ടാകാറുള്ള പതിവ് കറുത്ത ബ്രീഫ്‌കേസ് ഇല്ലാതെയാണ് നിർമല രാഷ്‌ട്രപതി ഭവനിലേക്ക് പുറപ്പെട്ടത്. ബ്രീഫ്‌കേസിനു പകരം ചുവന്ന തുണിയിൽ മനോഹരമായി പൊതിഞ്ഞു റിബൺ കെട്ടിയ ഒരു പൊതിയായിരുന്നു അവരുടെ കയ്യിൽ . പൊതിയിൽ ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. 

രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ് ഘടന നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ് ബജറ്റ് അവതരണം എന്നത് ശ്രദ്ധേയമാണ്. സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധം നൽകാനായിരിക്കും ധനമന്ത്രി നിർമല സീതാരാമന്റെ ശ്രമം.

സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നൽകാൻ കേന്ദ്ര ബജറ്റിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുമെന്നാണ് പ്രതീക്ഷ. 

Latest News