Sorry, you need to enable JavaScript to visit this website.

നികുതി ഇളവിൽ കണ്ണും നട്ട് രാജ്യം; രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് 

ന്യൂദൽഹി - എല്ലാ കണ്ണുകളും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലേക്ക്. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ് ഘടന നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ് ബജറ്റ് അവതരണം എന്നത് ശ്രദ്ധേയമാണ്. സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധം നൽകാനായിരിക്കും ധനമന്ത്രി നിർമല സീതാരാമന്റെ ശ്രമം.

കാര്‍ഷിക – ഗ്രാമീണമേഖയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകുക. ഇതാണ് ലക്ഷ്യം. പക്ഷെ കടുത്ത പ്രതിസന്ധി തരണം ചെയ്യുകയെന്നത് എളുപ്പമാകില്ല. സമ്പദ്‍രംഗം തളര്‍ച്ച നേരിടുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. 

അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റില്‍ കൈയടി നേടിയിരുന്നു. നിലവിലുള്ള 2.5 ലക്ഷത്തിൽ നിന്ന്​ 3 ലക്ഷമായി ആദായ നികുതി പരിധി ഉയർത്താനുള്ള ആലോചനകളാണ്​ ധനമന്ത്രാലയം നടത്തുന്നതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബജറ്റിനു മുന്നോടിയായി ഇന്ത്യന്‍ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 40,000 പോയിന്റിനു മുകളിലെത്തി. നിഫ്റ്റി 12,000 പോയിന്റിന് അടുത്താണു വ്യാപാരം ആരംഭിച്ചത്.ജൂണ്‍ 11-നു ശേഷം സെന്‍സെക്‌സ് 40,000 കടക്കുന്നത് ആദ്യമായാണ്.

Latest News