ജഡ്ജി പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കിയ ഭാര്യ കാലുമാറി; ഡോക്ടര്‍ അറസ്റ്റില്‍

ഗുരുഗ്രാം- ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജ പരാതി നല്‍കി പണം തട്ടിയിരുന്ന യൂനാനി ഡോക്ടര്‍ അറസ്റ്റില്‍. ഒരു ബലാത്സംക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ജഡ്ജി ഭാര്യയെ പീഡിപ്പിച്ചുവെന്ന വ്യാജ പരാതിയിലാണ് 44 കാരനായ ഹസര്‍ ഖാന്‍ ഒുടുവില്‍ കുടുങ്ങിയത്. ജഡ്ജിക്കെതിരെ പരാതി നല്‍കിയ യുവതി ഭയപ്പെട്ട് സത്യം വെളിപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹരിയാനയിലെ നുഹ് ജില്ലയില്‍ നിന്നുള്ളയാളാണ് ഹസര്‍ഖാനും ഭാര്യയും. യുനാനി ക്ലിനിക്ക് നടത്തിയിരുന്ന ഹസര്‍ഖാന്‍ 2017 ല്‍ റിസപ്ഷനിസ്റ്റായിരുന്ന തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നും യുവതി കൗണ്‍സലിംഗില്‍ പറഞ്ഞു.
വിവാഹത്തിനുശേഷം ജീവനു ഭീഷണിയുണ്ടെന്ന് വ്യാജപരാതി നല്‍കി പോലീസ് സംരക്ഷണം നേടിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

 

Latest News