വിവാഹം തുര്‍ക്കിയില്‍; കൊല്‍ക്കത്തയില്‍ സല്‍ക്കാരം കേമമാക്കി നുസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത- കഴിഞ്ഞ മാസം വിവാഹിതയായ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്റെ വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുള്‍പ്പെടെ രാഷ്ട്രീയ, സിനിമാ, വ്യവസായ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം തുര്‍ക്കിയില്‍വെച്ചായിരുന്നു നുസ്രത്തും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന വ്യവസായി നിഖില്‍ ജെയിനും തമ്മിലുള്ള വിവാഹം.
ഹിന്ദു, ജൈന മതക്കാരായ സ്ത്രീകള്‍ ചാര്‍ത്താറുളള സിന്ദൂരമണിഞ്ഞ് നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞക്കായി ലോക്‌സഭയിലെത്തിയതും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന രഥയാത്രയില്‍ പങ്കെടുത്തതും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. താന്‍ ഉറച്ച മുസ്ലിമാണെന്നും എന്നാല്‍ മതങ്ങളേയും ആദരിക്കുന്നുവെന്നുമാണ് നുസ്രത്ത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

 

Latest News