കൈവെട്ടു കേസിലെ പ്രതി എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി- മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയെന്ന കേസിലെ നാലാം പ്രതി ഷഫീഖിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ഷഫീഖ് എ.ഐ.എ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സമയത്തെ താമസസ്ഥലത്തെ സംബന്ധിച്ചും സംഭവത്തെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനെ ഇയാളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. ജൂലൈ ഒന്‍പതു വരെയാണ് കസ്റ്റഡി അനുവദിച്ചത്.

 

Latest News