നവജാത ശിശുവിന്റെ മൃതദേഹം  സഞ്ചിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 

പുല്‍പ്പള്ളി- വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് സംഭവം.
പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്. കൂണ്‍ അന്വേഷിച്ച് പോയ കോളനിവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.

Latest News