Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാല്‍ ലക്ഷം ഹാജിമാര്‍ക്ക് ഇത്തവണ സ്മാര്‍ട്ട് കാര്‍ഡ്; പരീക്ഷണ പദ്ധതി മിനായില്‍

മക്ക - ഹജ് തീർഥാടകർക്കുള്ള സ്മാർട്ട് കാർഡ് പദ്ധതിയുടെ ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം നടപ്പാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25,000 ഹാജിമാരെയാണ് ഈ വർഷം പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

തീർഥാടകരുടെ വ്യക്തിപരമായ വിവരങ്ങൾ, താമസ സ്ഥലങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവയെല്ലാം അടങ്ങിയ സ്മാർട്ട് കാർഡുകൾ വഴി തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും വഴിതെറ്റുന്ന തീർഥാടകർ നിൽക്കുന്ന സ്ഥലം അറിയുന്നതിനും സാധിക്കും. 


മിനായിൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സിഗ്നൽ റിസീവറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ പദ്ധതി നടപ്പാക്കുന്ന കമ്പനി നിർണയിച്ചിട്ടുണ്ട്. സിഗ്നൽ റിസീവറുകളും ഇവ സ്ഥാപിക്കുന്നതിനുള്ള തൂണുകളും മറ്റു സംവിധാനങ്ങളും ദിവസങ്ങൾക്കുള്ളിൽ മിനായിൽ എത്തും. അടുത്തയാഴ്ച മുതൽ ഇവ മിനായിൽ സ്ഥാപിക്കും.

ആദ്യ ഘട്ടത്തിൽ മിനായിൽ മാത്രമാണ് പദ്ധതി നടപ്പാക്കുക. പരിമിതമായ എണ്ണം തീർഥാടകരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തുക. വരും വർഷങ്ങളിൽ പദ്ധതി വിപുലീകരിക്കുകയും മിനായിലും അറഫയിലും മുഴുവൻ ഹജ് തീർഥാടകർക്കും സ്മാർട്ട് കാർഡ് പദ്ധതി നടപ്പാക്കുകയും ചെയ്യും.

 
മിനായിൽ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴി തീർഥാടകർക്ക് സ്ഥലങ്ങളും തങ്ങൾ നീങ്ങേണ്ട ദിശകളും ഓട്ടോമാറ്റിക് ആയി അറിയുന്നതിന് പദ്ധതി വഴി സാധിക്കും. തീർഥാടകരുടെ പേരുവിവരങ്ങളും താമസ സ്ഥലങ്ങളും വേഗത്തിൽ അറിയുന്നതിനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും പ്രത്യേക സ്‌കാനറുകൾ കൈവശമുള്ള സേവനദാതാക്കൾക്കും സാധിക്കും. പുണ്യസ്ഥലങ്ങളിൽ വെച്ച് ബോധരഹിതരായി വീഴുന്ന തീർഥാടകരുടെ രോഗചരിത്രം വേഗത്തിൽ മനസ്സിലാക്കുന്നതിനും സ്മാർട്ട് കാർഡുകൾ സഹായിക്കും. 


പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ആപ്പ് വഴി മുത്വവ്വിഫുമാരുമായി ആശയവിനിമയം നടത്തുന്നതിനും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് തമ്പുകളും കേന്ദ്രങ്ങളും കണ്ടെത്തുന്നതിനും തീർഥാടകർക്കും സാധിക്കും. ഈ ആപ്പ് വഴി തീർഥാടകരെ നിരീക്ഷിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതർക്കും കഴിയും. മിനായിൽ സ്ഥാപിക്കുന്ന കൺട്രോൾ റൂം വഴിയാണ് പദ്ധതി പ്രവർത്തിപ്പിക്കുക. ചാർജ് ചെയ്യേണ്ട ആവശ്യമില്ലാത്ത സ്മാർട്ട് കാർഡുകൾ ചുരുങ്ങിയത് ആറു മാസം തുടർച്ചയായി പ്രവർത്തിക്കും. 

Latest News