ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷം വാട്‌സാപ്പും മറ്റും പൂര്‍വസ്ഥിതിയിലായി

ജിദ്ദ- ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ സമൂഹ മാധ്യമങ്ങള്‍ക്ക് നേരിട്ട തകരാറുകള്‍ ഒമ്പത് മണിക്കൂറിനുശേഷം പരിഹരിച്ചു. മീഡിയ ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അയക്കുന്നതിനും തങ്ങളുടെ ആപ്പുകളില്‍ നേരിട്ട പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചതായി ഫേസ് ബുക്ക് അറിയിച്ചു.

വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമാണ് ലോക വ്യാപകമായി തന്നെ ഉപയോക്താക്കള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടത്. പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ സംഭവിച്ച അബദ്ധമാണ് കാരണമെന്ന് ഫേസ് ബുക്ക് പറയുന്നു.

 

Latest News