ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍  നദിയിലേക്ക് ചാടിയ യുവാവിനെ കാണാനില്ല 

ലഖ്‌നൗ-ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി നദിയിലേക്ക് ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി.  ഡിയോറിയ ജില്ലയിലെ ഛോട്ടി ഗന്‍ദക്ക് നദിയിലാണ് സംഭവം. 19 വയസ്സ് പ്രായമുള്ള ഡാനിഷും ആഷിക്കുമാണ് വീഡിയോയ്ക്കായി തിരക്കുള്ള പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയത്. ഡാനിഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചെങ്കിലും ആഷിക്കിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.നീന്തല്‍ വിദഗ്ധരടക്കം എത്തി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News