വാട്ട്‌സപ്പ് മുടങ്ങി,  ലോകമെങ്ങും പരാതി 

ലണ്ടന്‍-ഇന്ന് ഉച്ച മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്ത ചാറ്റിംഗ് ആപ്പായ വാട്ട്‌സപ്പിന്റെ സേവനം മുടങ്ങി. ബ്രിട്ടനിലും തെക്കേ അമേരിക്കയിലുമാണ് പ്രശ്‌നം രൂക്ഷമായി അനുഭവപ്പെട്ടത്. ചിത്രങ്ങള്‍ അയക്കാനും സ്വീകരിക്കാനും പറ്റാതിരിക്കുക, വോയ്‌സ് മെസേജ് അയക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്‌നം. ഗള്‍ഫ് രാജ്യങ്ങളിലും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കും പ്രശ്‌നമുണ്ടെന്നാണ് യു.എസില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആപ്പിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് വാട്ട്‌സപ്പ് അധികൃതര്‍ അറിയിച്ചു. 

Latest News