അത് വ്യാജ വാര്‍ത്ത: സൗദിയില്‍ പുതിയ നമ്പര്‍ പ്ലേറ്റിന് നീക്കമില്ല

പുതിയ നമ്പര്‍ പ്ലേറ്റുകളുടെ മാതൃകയായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ.

റിയാദ് - സൗദിയില്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
സൗദിയില്‍ വൈകാതെ പുറത്തിറക്കാനിരിക്കുന്ന നമ്പര്‍ പ്ലേറ്റുകളുടെ മാതൃകയായി നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ വിശദീകരണത്തിലൂടെ വ്യക്തമായി.


 

 

Latest News