റിയാദില്‍ കവര്‍ച്ച സംഘം അറസ്റ്റില്‍; അഞ്ച് കടകളില്‍ കവര്‍ച്ച നടത്തി

റിയാദ് - മൂന്നംഗ കവര്‍ച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യെമനി യുവാക്കളാണ് അറസ്റ്റിലായത്. പൂട്ടുകള്‍ പൊളിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ കയറി പണവും വിലപിടിച്ച വസ്തുക്കളും കവരുകയാണ് സംഘം ചെയ്തിരുന്നത്.
സമാന രീതിയില്‍ അഞ്ചു കവര്‍ച്ചകള്‍ നടത്തിയതായി സംഘം സമ്മതിച്ചു. മൂന്നു കത്തികളും പൂട്ടുകള്‍ പൊളിക്കുന്നതിനുള്ള ഉപകരണങ്ങളും പ്രതികളുടെ പക്കല്‍ കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണല്‍ ശാകിര്‍ അല്‍തുവൈജിരി പറഞ്ഞു.

 

Latest News