മൂന്ന് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ ഭര്‍ത്താവിനെ യുവതി ടിക് ടോക്കില്‍ കണ്ടെത്തി

ചെന്നൈ- മൂന്ന് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ ഭര്‍ത്താവിനെ യുവതി ടിക് ടോക് വീഡിയോയില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയോടൊപ്പം വീഡിയോയില്‍ ഭര്‍ത്താവിനെ കണ്ട തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയായ ജയപ്രദ പോലീസിനെ അറിയിക്കുകയായിരുന്നു.
2016 ല്‍ ജോലിക്കെന്ന് പറഞ്ഞു പോയ യുവാവ് തിരിച്ചുവന്നിരുന്നില്ല. വീഡിയോയുടെ സഹായത്തോടെ ഇയാളെ പോലീസ് കണ്ടെത്തി. വീട്ടില്‍ സ്വസ്ഥത ഇല്ലാത്തതിനാലാണ് നാടുവിട്ടതെന്ന് കൃഷ്ണഗിരി സ്വദേശിയായ സുരേഷ് പോലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സലറോട് പറഞ്ഞു. ഇരുവരേയും കൗണ്‍സലിംഗ് നടത്തി യോജിപ്പിച്ച് വീട്ടിലെക്ക് തിരച്ചയച്ചതായി പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

 

Latest News