ന്യൂദല്‍ഹി- പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തണമെന്നും താന്‍ പ്രസിഡന്റല്ലെന്നും രാഹുല്‍ ഗാന്ധി. രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന പ്രക്രിയയില്‍ താന്‍ ഉള്‍പെട്ടിട്ടില്ലെന്നും പാര്‍ട്ടി അധികം വൈകാതെ തന്നെ തീരുമാനമെടുക്കണമെന്നും പുതിയ അധ്യക്ഷന്‍ വൈകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സന്നദ്ധത അറിയിച്ച ശേഷം ആദ്യമായാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പാര്‍ലമെന്റ് അങ്കണത്തിലാണ് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ തന്റെ നിലപാട് കടുപ്പിക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെയാണ് രാഹുല്‍ രാജി സമര്‍പ്പിച്ചത്. തുടര്‍ന്നനടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചെങ്കിലും മുതിര്‍ന്ന് നേതാക്കള്‍ അനുയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.






