ഉംറ കഴിഞ്ഞെത്തിയവർ എയർ പോർട്ടിൽ വെടിയേറ്റു മരിച്ചു 

ലാഹോർ-  ഉംറ കഴിഞ്ഞെത്തിയവരെ എയർപോട്ടിനുള്ളിൽ വെടിവച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാൻ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ ലോഞ്ചിൽ വച്ചാണ് ഇരുവർക്കും വെടിയേറ്റത്. 

വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അക്രമത്തിൽ, അർഷാദ്, ഷാൻ എന്നിവരെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 

ടാക്സിയിലെത്തിയ അക്രമി സംഘം വിമാനത്താവളത്തിലെ അല്ലമ ഇഖ്‌ബാൽ ലോഞ്ചിൽ അതിക്രമിച്ചു കയറിയാണ് നിറയൊഴിച്ചത്. വെടിവയ്പ്പിൽ യാത്രക്കാർ പരിഭ്രാന്തരായി പരക്കം പാഞ്ഞു. പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.  വിമാനത്താവളത്തിലും പരിസരത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

 

Latest News