രത്‌നഗിരിയില്‍ അണക്കെട്ട് പൊട്ടി; മഴക്കെടുതിയില്‍ മരണം 40 കവിഞ്ഞു

മുംബൈ-കനത്ത മഴ തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ടിവാരെ അണക്കെട്ട് തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും 22 പേരെ കാണാതാകുകയും ചെയ്തു. അണക്കെട്ടിനു സമീപത്തെ 12 വീടുകള്‍ ഒലിച്ചുപോയതായി ജില്ലാ അധികൃതര്‍ അറിയിച്ചു. പോലീസും വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വാഷിം ജില്ലയില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രളയത്തില്‍ ഒലിച്ചുപോയതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. രണ്ടു സഹോദരങ്ങള്‍ക്കായി തിരിച്ചില്‍ തുടരുന്നു.
കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയില്‍ കനത്ത നാശമാണുണ്ടായത്.  മരണ സംഖ്യ 40 കവിഞ്ഞു. മുംബൈയില്‍ മതിലിടിഞ്ഞ് 23 പേരും ബാക്കിയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് മരിച്ചത്. ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

 

Latest News