പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടി; യുവാവിനെതിരെ പ്രവാസിയുടെ ഭാര്യ

ഇടുക്കി-പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം സ്വദേശിയുടെ പേരില്‍ കമ്പംമെട്ട് പോലീസ് കേസെടുത്തു. കൂട്ടാര്‍ സ്വദേശിയായ വീട്ടമ്മ കമ്പംമെട്ട് സ്റ്റേഷനില്‍ എത്തി നെടുങ്കണ്ടം താന്നിമൂട് സ്വദേശി ഷാജിക്കെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷാജി  ഒളിവില്‍ പോയി.
കേസ് സംബന്ധിച്ച് പോലീസ് പറയുന്നത്-
വീട്ടമ്മയുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വീട്ടമ്മയും ഷാജിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇവര്‍ പലപ്പോഴും ഒന്നിച്ചാണ് താമസിച്ചിരുന്നത്. രണ്ട് ലക്ഷം രൂപയും 12 പവനിലധികം സ്വര്‍ണവും പലപ്പോഴായി
ഷാജി വീട്ടമ്മയില്‍നിന്ന് വാങ്ങിയിരുന്നു. കുറച്ച് നാളുകളായി ഷാജിയുമായി അകല്‍ച്ചയിലാണ്. തുടര്‍ന്നാണ് വീട്ടമ്മ ഷാജിക്കെതിരെ പീഡന കേസ് നല്‍കിയത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News