കോട്ടയം- വൈക്കം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിന്്് എതിരെ ലൈംഗിക ആരോപണവുമായി വിധവ. അംഗന്‍വാടിയില്‍ സ്ഥിരം ജോലി വേണമെങ്കില്‍ തന്റെ ഇംഗിതത്തിനു വഴങ്ങണമെന്ന് പ്രസിഡന്റ് പി.എസ് മോഹനന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പഞ്ചായത്തു പ്രസിഡന്റിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി.
വീടോ സ്ഥലമോ സ്വന്തമായി ഇല്ലാത്ത തനിക്കു ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത സാഹചര്യത്തിലാണ് ജോലിക്കുള്ള അപേക്ഷ നല്‍കിയതെന്ന് ഇവര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണിത്.
അംഗന്‍വാടിയിലെ സ്ഥിരം തസ്തികയിലേക്കുള്ള അഭിമുഖം കഴിഞ്ഞതിനു ശേഷം നിയമനത്തെ കുറിച്ച് അറിയാന്‍ ഉദയനാപുരം പഞ്ചായത്ത് ഓഫിസില്‍ എത്തിയപ്പോള്‍ പ്രസിഡന്റ പി.എസ്് മോഹനന്‍ ലൈംഗിക ചുവയോടെ സംസാരിച്ചു.
നിയമനം വേണമെങ്കില്‍ ചില കാര്യങ്ങള്‍ക്കെല്ലാം സഹകരിക്കണമെന്നും അല്ലെങ്കില്‍ കിട്ടുകയില്ല എന്നും മറ്റും പറഞ്ഞു. എന്നോട് സഹകരിക്കാമെങ്കില്‍ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും ആവര്‍ത്തിച്ചു.
കഴിഞ്ഞയാഴ്ച ഇന്റര്‍വ്യൂവിന്റെ റിസള്‍ട്ട് വരികയും ഒന്‍പതു പേരെ നിയമിക്കുകയും ചെയ്തു. എന്നേക്കാള്‍ തൊഴില്‍ പരിചയം കുറഞ്ഞവരെയും മറ്റു വാര്‍ഡുകളിലുള്ളവരെയും എടുത്തിട്ടുണ്ട്. അപമര്യാദയായി പെരുമാറിയ വിവരം ആരോടും ഉടനെ പറയാതിരുന്നത് അക്കാരണത്താല്‍ എനിക്ക് നിയമനം കിട്ടാതെ വരരുതെന്ന കരുതിയാണെന്നും പരാതിയില്‍ പറയുന്നു.