വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 65 കാരന്‍ റിമാന്‍ഡില്‍; പോക്‌സോ ചുമത്തി

നാദാപുരം-പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 65 കാരനെ കോടതി റിമാന്‍ഡ് ചെയ്തു. അടുക്കത്തെ പാറച്ചാലില്‍ അബുവിനെയാണ്  കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. പീഡനത്തിനിരയായ  പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് കുറ്റിയാടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നു ണ്‍െകുട്ടികളാണ് പീഡനത്തിനിരയായത്. ഇവരുടെ  പരാതി സ്വീകരിച്ചാണ് നടപടി. കേസന്വേഷിക്കുന്ന കുറ്റിയാടി സി ഐ എന്‍ സുനില്‍കുമാറാണ് അബുവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

 

Latest News