Sorry, you need to enable JavaScript to visit this website.

യുവതിയും മറ്റൊരാളും തമ്മിലുള്ള  സ്വകാര്യ ചിത്രങ്ങളുമായി ബിനോയ് 

മുംബൈ- ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് മുംബൈ ദിന്‍ദോഷി കോടതി വിധി നാളത്തേക്ക് മാറ്റിയത്.  
ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം  ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ തള്ളി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യവും പരിഗണിക്കേണ്ടതില്ല. പിതാവിന് കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ ഇക്കാര്യം സൂചിപ്പിക്കാതിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. 
കോടതിയില്‍ ഹാജരാക്കിയ രേഖകളും ഒപ്പും വ്യാജമായി നിര്‍മിച്ചതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കൂടാതെ, യുവതിയും മറ്റൊരാളും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാക്കി.
നേരത്തെ, പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകന്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കിയിരുന്നു.
തന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
കഴിഞ്ഞ വ്യാഴാഴ്ച  ഹര്‍ജി പരിഗണിച്ച മുംബൈ കോടതി  യുവതിയ്ക്ക് പ്രത്യേക അഭിഭാഷകനെ അനുവദിച്ചിരുന്നു. 
യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ എഴുതി നല്‍കാമെന്നും അത് കൂടി പരിഗണിച്ചാകും കേസില്‍ വിധി പറയുകയെന്നും കോടതി വ്യക്തമാക്കിയിരുന്നു. 
തന്നെയും കുട്ടിയെയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകള്‍ യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. 
ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് യുവതിയുടെ അഭിഭാഷകന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത്.
ബിനോയ് കോടിയേരിയുടെ മെയില്‍ ഐഡിയില്‍ നിന്നാണ് ഇരുവര്‍ക്കുമുള്ള വിസ അയച്ചുകൊടുത്തിരിക്കുന്നത്. വിസയ്‌ക്കൊപ്പം വിമാനടിക്കറ്റുകളും അയച്ചുകൊടുത്തു.ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ മുന്‍ മന്ത്രിയാണെന്ന കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചതിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങളും യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ബിനോയ് കോടിയേരിയെ പിതാവിന്റെ സ്ഥാനത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയ് രാജ്യം വിട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കേരളത്തില്‍ തന്നെ ബിനോയ് ഉണ്ടെന്ന നിഗമനത്തിലാണ് മുംബൈ പോലീസ്. ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

Latest News