Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ റെയിൽവേയിൽ കുലുക്കമില്ലാത്ത യാത്ര 

ട്രെയിനുകളിൽ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. നവീകരണത്തിന്റെ ഭാഗമായി പുതിയ കപ്ലറുകൾ ട്രെയിനുകളിൽ ഘടിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ചെയ്യാനാകുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷ.
സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത് പുതിയ കപ്ലറുകൾ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എൽ.എച്ച്.ബി കോച്ചുകളാണ്. കോച്ചുകൾക്കിടയിലെ വിടവ് കുറയുന്നതും യാത്രയിലെ കുലുക്കം കുറയ്ക്കാൻ സഹായിക്കും. ആദ്യഘട്ടത്തിൽ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത്.
പുതിയ കപ്ലറുകൾ ഘടിപ്പിച്ച 12,000 ലേറെ എൽ.എച്ച്.ബി കോച്ചുകൾ ട്രെയിനുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ 5000 ട്രെയിനുകളിൽ പുതിയ കോച്ചുകൾ ഘടിപ്പിക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
 

Latest News