Sorry, you need to enable JavaScript to visit this website.

ഇനി സന്തോഷിക്കാം; വാട്സാപ്പ് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ 

ചാറ്റ് ചെയ്തു സമയം കളഞ്ഞതിന് പരാതി കേൾക്കുന്ന ആളാണ് നിങ്ങളിലെങ്കിൽ, ഇനി പറയാൻ ഒരു സന്തോഷ വാർത്ത! വാട്സാപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്ഫോമുകളിൽ സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ.

 'ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ചാറ്റിങ് മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ   ഇംഗ്ളണ്ടിലെ എഡ്ജ് ഹിൽ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളാണ് പഠനം നടത്തിയത്. ഇന്റർനാഷണൽ ജേണൽ ഓഫ് ഹ്യൂമൻ-കമ്പ്യൂട്ടർ സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ, ചാറ്റിങ് ആപ്ലികേഷനുകൾ മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്ന് പറയുന്നു. 

വാട്സാപ്പിൽ എത്ര സമയം ചാറ്റ് ചെയ്യുന്നുവോ അത്ര സമയവും ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, അത് പോസിറ്റീവ് എനർജിയും ആത്മാഭിമാനവും വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തലുകൾ. മാനസികമായ ഉന്മേഷം ശരീരത്തിനും ആരോഗ്യ ദായകമാണ്. 

സോഷ്യൽ മീഡിയയിൽ സമയം കുറെ ചെലഴിക്കുന്നത്  അത്ര മോശമായ കാര്യമല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാട്സാപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ചാറ്റിങ് ആപ്പുകളിലൂടെ  കുടുംബാംഗങ്ങൾക്ക് പുറമെ കൂടുതൽ സുഹൃത്തുക്കളുമായും അടുക്കാൻ കഴിയുന്നു. മാനസിക പിരിമുറുക്കങ്ങൾ നേരിട്ട് പറയുന്നതിനേക്കാൾ എളുപ്പത്തിൽ ചാറ്റിങ്ങിലൂടെ പങ്കു വയ്ക്കാൻ കഴിയും. മനസ്സിന്റെ വേദന ലഘൂകരിക്കും. പുതിയ സുഹൃത്തുക്കളിലൂടെ ജീവിതത്തിൻറെ അറിയാത്ത വശങ്ങൾ പരിചയപ്പെടാൻ സാധിക്കും - ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. 

ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന തോന്നൽ മാറ്റി പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും ഇത് നൽകുന്നു. ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയം മെച്ചപ്പെടുത്താനും ടെക്‌നോളജി നൽകുന്ന ഏറ്റവും പുതിയ അവസരമാണ് ചാറ്റിങ് ആപ്പുകൾ. സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരത്തിലധികം പേരിലാണ് പഠനം നടത്തിയത്. 

Latest News