ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് രാസായുധം; നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ- രാസായുധ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെയ്‌സ് ബുക്ക് തങ്ങളുടെ പ്രധാന ക്യാംപസിലെ നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. തിങ്കളാഴ്ചയാണ് മെന്‍ലോപാര്‍ക്കിലെ ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് മാരക രാസായുധമായ സരിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ ഒരു പൊതിയാണ് സംശയത്തിനിടയാക്കിയത്. പരിശോധനയില്‍ ഇതില്‍ സരിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഈ പൊതിയുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് പേര്‍ക്കും പരിശോധന നടത്തി.  ഇവര്‍ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നവും കണ്ടെത്താനായിട്ടില്ല.

നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ച വിവരം ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണവുമായി സഹകരിക്കുകയാണെന്നും ഫെയ്‌സ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന മാരക രാസായുധമായ സരിന്‍ വളരെ പെട്ടെന്ന് തന്നെ മരണത്തിനും കാരണമാകും. രണ്ടാം ലോക മഹായുദ്ധത്തിലും ശീതയുദ്ധകാലത്തും ഉപയോഗക്കപ്പെട്ട രാസായുധമാണ് ഇത്.

 

Latest News