മഴക്കെടുതിയില്‍ മരണം 16; മുംബൈയില്‍ അവശ്യ സേവനങ്ങള്‍ മാത്രം

മുംബൈ- തുടര്‍ച്ചയായി പെയ്യുന്ന മഴ നഗരത്തിലെ റോഡ് ഗതാഗതത്തെയും റെയില്‍വേയെയും ബാധിച്ചതിനാല്‍ മുംബൈയില്‍ ഇന്ന് അടിയന്തര സേവനങ്ങള്‍ മാത്രം  തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. മുംബൈയിലും അയല്‍ നഗരമായ താനെയിലും മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചു.

ചൊവ്വാഴ്ച കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ വക്താവ്
ബ്രിജേഷ് സിംഗ്  പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പില്‍ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് സിഇഒ ആശിഷ് കുമാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ മുതല്‍ മുംബൈയിലെ പല ഭാഗങ്ങളിലും 100 മില്ലീമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ഏറ്റവും ശക്തമായ മഴയാണ് ഞായറാഴ്ച മുതല്‍ മുംബൈയില്‍ പെയ്യുന്നത്.

 

Latest News