Sorry, you need to enable JavaScript to visit this website.

കശ്മീരിനെ കശാപ്പ് ചെയ്യാൻ  അമിത്ഷായുടെ വിഫലശ്രമം   

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരുന്ന വേളയിൽ കശ്മീരിലുണ്ടായ ഭീകരാക്രമണവും അതിന് ഇന്ത്യ നൽകിയെന്നു പറയപ്പെടുന്ന ചുട്ട മറുപടിയുമാണ് വൻവിജയം നേടാൻ ബി.ജെ.പിയെ സഹായിച്ച മുഖ്യഘടകം എന്നാണല്ലോ പൊതുവിലയിരുത്തൽ. അതുകൊണ്ടുതന്നെയായിരിക്കണം കശ്മീരിനെ എപ്പോഴും ചർച്ചയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റേയും ബി.ജെ.പിയുടേയും നീക്കങ്ങളുടെ കാരണവും. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ആഭ്യന്തര വകുപ്പുമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായുടെ വാക്കുകൾ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.  
കശ്മീരിലെ പ്രശ്‌നങ്ങൾക്കു കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാനി സൈന്യത്തെ ഇന്ത്യൻ പട്ടാളം തുരത്തിയോടിക്കുന്ന ഘട്ടത്തിലായിരുന്നു ജവഹർലാൽ നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും ഇതുമൂലം കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യക്ക് നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർദാർ വല്ലഭായി പട്ടേലിന്റെ വാക്ക് കേൾക്കാതെയായിരുന്നു നെഹ്‌റു ഈ തീരുമാനമെടുത്തതെന്നും അമിത് ഷാ ആരോപിച്ചു. തെരഞ്ഞെടുപ്പിനു പകരം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 370-ാം അനുച്ഛേദമനുസരിച്ച് കശ്മീരിനു നൽകിയിട്ടുള്ള പ്രത്യേക പദവി താൽക്കാലികമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 
വാസ്തവത്തിൽ കശ്മീരിന്റെ പ്രത്യേക പദവിയാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം. അത് റദ്ദാക്കുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്.  അതുപക്ഷെ പ്രത്യേക ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല, ജമ്മു കശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് എന്ന സത്യമാണ് അവർ മറച്ചുവെക്കുന്നത്. 
1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങൾ ഉണ്ടായപ്പോൾ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പമോ പാക്കിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ചിലത് പാക്കിസ്ഥാനോട് ചേർന്നു; ചിലത് ഇന്ത്യയോട് ചേർന്നു. എന്നാൽ ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കശ്മീർ, ജുനാഗദ് തുടങ്ങിയവ രണ്ടുരാജ്യത്തോടും ചേരാതെ നിന്നു. ജമ്മു കശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്‌ലിംകളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കൾ; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട്ട് ഖാൻജിയാകട്ടെ, മുസ്‌ലിമും.
1947 സെപ്തംബർ 15 ന് പാക്കിസ്ഥാനുമായി ചേരാനുള്ള കിേെൃൗാലി േീള അരരലശൈീി (കഛഅ)   യിൽ രാജാവ് ഒപ്പുവച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല. കാരണം ജനസംഖ്യയിൽ കൂടുതൽ മുസ്‌ലിംകളായത് തന്നെ കാരണം. 
രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാക്കിസ്ഥാൻ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയിൽ കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാൻ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വൻപലായനങ്ങൾ നടന്നു. ഒക്ടോബർ 24 ന് പുഞ്ചിൽ 'ആസാദ് കശ്മീർ' എന്ന പേരിൽ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടർന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാൻ ജമ്മു-കശ്മീർ രാജാവ് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാൻ നിർവാഹമില്ലെന്ന് ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു. ഇതിനെത്തുടർന്ന്, 1947 ഒക്ടോബർ 26 ന്, 75 ശതമാനം മുസ്‌ലിം ജനതയുള്ള ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കിേെൃൗാലി േീള അരരലശൈീി (കഛഅ)  ഹരിസിംഗും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവെക്കുകയായിരുന്നു. ഇത് താൽക്കാലിക ഏർപ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശം എന്നീ മേഖലകളിൽ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കശ്മീർ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളൂ  ഇതൊക്കെയായിരുന്നു നിബന്ധനകൾ. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുടെ മേൽനോട്ടത്തിൽ നടക്കണമെന്ന പാക്കിസ്ഥാൻ നിർദ്ദേശം ഇന്ത്യ തള്ളി. തുടർന്ന് ഇന്ത്യ- പാക് യുദ്ധം നടന്നു. അതിനിടെ പ്രശ്നം പഠിച്ച ഐക്യരാഷ്ട്രസഭ തങ്ങളുടെ മേൽനോട്ടത്തിൽ ഹിതപരിശോധനയാകാം എന്നു പ്രഖ്യാപിച്ചു. യുദ്ധം നിന്നെങ്കിലും കൈവശമുള്ള പ്രദേശങ്ങൾ ഇരുകൂട്ടരും വിട്ടുകൊടുത്തില്ല. ഹിതപരിശോധന ഇന്നുവരേയും നടന്നതുമില്ല. അങ്ങനെയാണ് കശ്മീരിനു പ്രത്യേക പദവി ലഭിച്ചതും ഈ പ്രദേശം ലോകത്തെ അശാന്തമായ പ്രദേശങ്ങളിൽ ഒന്നായി മാറിയതും. എത്രതവണ, എത്രയോ പേർ ഓർമ്മിപ്പിച്ചിട്ടും ഈ ചരിത്രം മാച്ചു കളയാനാണ് എന്നും സംഘ്പരിവാർ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴത്തെ കേന്ദ്രനീക്കത്തിന്റെയും പിറകിലുള്ള യഥാർത്ഥ കാരണം മറ്റൊന്നല്ല എന്നുറപ്പ്.
 

Latest News