ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന; അന്വേഷണം കൃത്യമെന്ന് സുരേഷ് ഗോപി

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്ന നടന്‍ ദിലീപിന്റെ  പരാമര്‍ശത്തില്‍ ആക്രമണത്തിനിരയായ നടി പരാതി നല്‍കുമെന്ന് സൂചന. സിനിമയില്‍നിന്നു നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി രണ്ടാമത് നല്‍കിയ മൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും നടിയുടെ മൊഴി എടുത്തത്.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നാണ് സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ദിലീപ് പറഞ്ഞത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗോവയില്‍ ഇരുവരും ഒരുമിച്ചാണുണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമാണെനും സോഷ്യല്‍ മീഡയയിലേത് ഊഹാപോഹങ്ങളാണെന്നും നടനും എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു.

നടിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ ചലച്ചിത്ര കൂട്ടായ്മ

നടിയും പള്‍സര്‍ സുനിയും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് ദിലീപ്

Latest News