യു.എസ് കയറ്റുമതി ഉദാരമാക്കാന്‍ ട്രംപിന്‍റെ കല്‍പന

വാഷിംഗ്ടണ്‍- ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ കയറ്റുമതി നേരിടുന്ന  തടസ്സങ്ങള്‍ കുറയ്ക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അമേരിക്കന്‍ നിര്‍മിത സാമഗ്രികള്‍ വാങ്ങിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.
വ്യാപര ബന്ധം പരസ്പരം ഉണ്ടായിരിക്കണമെന്നും തടസ്സങ്ങള്‍ നീക്കുക സുപ്രധാനമാണെന്നും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

കരുത്തുറ്റ ബന്ധം: തികഞ്ഞ സംതൃപ്തിയോടെ മോഡിയും ട്രംപും

വൈറ്റ് ഹൗസിൽ മോഡിക്ക് ഉജ്വല സ്വീകരണം

അമേരിക്ക ഫസ്റ്റ് എന്ന മുദ്രവാക്യമുയര്‍ത്തി ട്രംപും മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനിലൂടെ മോഡിയും ആഭ്യന്തര വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെയാണ് കയറ്റമതിക്ക് വേണ്ടി ട്രംപിന്റെ കല്‍പന.
തന്റെ സാമ്പത്തിക പദ്ധതികളും ട്രംപിന്റെ മെയക്ക് അമേരിക്ക ഗ്രെയിറ്റ് എഗൈന്‍ നിലപാടും സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഓരോ രാജ്യത്തിന്റേയും താല്‍പര്യങ്ങള്‍ മറ്റുള്ളവരുടെ ക്ഷേമത്തിനു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ച് മാധ്യമങ്ങളെ കണ്ട ഇരുനേതാക്കളും റിപ്പോര്‍ട്ടര്‍മാരില്‍നിന്ന് ചോദ്യങ്ങള്‍ സ്വീകരിച്ചിരുന്നില്ല.
അമേരിക്കന്‍ നിര്‍മിത സിവിലിയന്‍ വിമാനങ്ങളിലും സൈനിക സാമഗ്രികളിലും ഇന്ത്യ കാണിക്കുന്ന താല്‍പര്യത്തിന് ട്രംപ് പ്രത്യേകം നന്ദി പറഞ്ഞു. സൈനിക സാമഗ്രികള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തങ്ങളുടെ അയലത്ത് എത്താന്‍ പോലും ആരുമില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പ്രിഡേറ്റര്‍ ഡ്രോണുകള്‍, പോര്‍ വിമാനങ്ങള്‍, ആണവ പോര്‍വിമാനത്തിനായുള്ള ഇന്ത്യന്‍ പദ്ധതിക്ക് സഹായം തുടങ്ങിയ ആവശ്യങ്ങളുമായാണ് മോഡി എത്തിയതെങ്കിലും ഏതെക്കെ ആയുധ വില്‍പനയാണ് തുടരുകയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇന്ത്യയില്‍നിന്ന് വിദഗ്ധരെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ സഹായകമായ എച്ച്1 ബി1 വിസ തുടരണമെന്ന ആവശ്യത്തോടും ട്രംപ് പ്രതികരിച്ചിട്ടില്ല.

 

Latest News