കനത്ത മഴ: മുംബൈയിൽ വെള്ളക്കെട്ട് രൂക്ഷം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു 

മുംബൈ - മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ നാലാം ദിവസവും തുടരുന്നു. റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം പൊങ്ങി കിടക്കുകയാണ്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. 

Mumbai Rains Lash Palghar, Long Distance Trains Affected: LIVE Updates

മുംബൈ - സൂററ്റ് ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ 
വേഗത 30 കി.മീ/ മണിക്കൂർ ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 

മുംബൈ ഡിവിഷനിലെ പൽഘർ പ്രദേശത്ത് കനത്ത, ഇടതടവില്ലാത്ത മഴ പെയ്തതിനാൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ദാദർ ഈസ്റ്റിലെ  വെള്ളപ്പൊക്കമുണ്ടായതിനാൽ ഈ ഭാഗത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജൂലൈ 3 രാത്രി വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Latest News