കിഷ്ത്വാര്‍- ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനി ബസ് കൊക്കയിലേക്ക് വീണ് 33 യാത്രക്കാര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേശ്വനില്‍നിന്ന് കിഷ്ത്വാറിലേക്ക് വരികയായിരുന്ന ബസാണ് രാവിലെ ഏഴരയോടെ സിര്‍ഗ്വാരിയില്‍വെച്ച് കൊക്കയിലേക്ക് പതിച്ചത്.
പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിംഗ് റാണ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ, ജമ്മു കശ്മീര്‍ രാഷ്ട്രീയ നേതാക്കളായ മെഹ്ബുബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അനുശോചനം അറിയിച്ചു.

	
	




