മംഗലാപുരത്ത് എയര്‍ ഇന്ത്യ  വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി 

മംഗലാപുരം- മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുബായ്  മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടാക്‌സിവേയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
വൈകിട്ട് 5.40ഓടെയാണ് സംഭവം. ദുബായില്‍ നിന്നെത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നു. സംഭവത്തിനു ശേഷം ഉടന്‍തന്നെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി.
വിമാനം എയര്‍ ഇന്ത്യ എന്‍ജിനിയര്‍മാര്‍ പരിശോധിച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ നിര്‍ദേശം നല്‍കി.

Latest News