രാജസ്ഥാനില്‍ മലയാളി നഴ്‌സ്  ആത്മഹത്യ ചെയ്തു 

ജയ്പൂര്‍- രാജസ്ഥാനിലെ എയിംസ് ആശുപത്രിയില്‍ മലയാളിയായ നഴ്‌സ് തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.
ആശുപത്രിയുടെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററിനു സമീപത്തെ മുറിയില്‍ കയറി നഴ്‌സ് സ്വയം തീകൊളുത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷ്ണര്‍ ചെയിന്‍ സിങ് മഹേച്ച പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.
രണ്ടുവര്‍ഷമായി ബിജു പുനോജ് ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News