ഗോണ്ട-ലോക്‌സഭാ സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരിയ മേയ് 23 ന് വര്‍ത്തകളില്‍ സ്ഥാനം പിടിച്ച കുഞ്ഞുനരേന്ദ്ര മോഡിയും ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള അവന്റെ ഉമ്മ മെഹ്‌നാസും വീണ്ടും വാര്‍ത്തകളില്‍. കുഞ്ഞിന് നരേന്ദ്ര നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയെന്ന് പേരിട്ടതില്‍ ഖേദിക്കുന്നുവെന്നും എല്ലാം ബന്ധുവായ പത്രപ്രവര്‍ത്തകന്‍ ചെയ്തതാണെന്നും ഗോണ്ടയിലെ പരസാപൂര്‍ മഹ്‌റൗര്‍ ഗ്രാമത്തിലെ വീട്ടിലിരുന്ന് 25 കാരി മെഹ് നാസ് ബീഗം ഇന്ത്യന്‍ എക്‌സപ്രസ് ലേഖകന്‍ അസദ് റഹ് മാനോ് പറഞ്ഞു.
മോഡിയെന്ന് പേരിട്ട കുഞ്ഞ് ജനിച്ചത് മേയ് 12നാണെന്നും മേയ് 23 നല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റിനും പഞ്ചായത്ത് അസി.ഡെവലപ്‌മെന്റ് ഓഫീസര്‍ ഘനശ്യാം പാണ്ഡേക്കും മെഹ്്‌നാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം ലഭിച്ചതായും അത് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലേക്ക് അയച്ചതായും പാണ്ഡേ സ്ഥിരീകരിച്ചു. രേഖകളില്‍ അഫ്താബ് ആലം മുഹമ്മദ് മോഡി എന്നെങ്കിലും തിരുത്തണമെന്നാവശ്യപ്പെട്ടാണ് മെഹ് നാസും കുടുംബവും അധികൃതരെ സമീപിച്ചിരിക്കുന്നത്. അങ്ങനെയായാല്‍ അഫ്താബ് എന്നു വിളിക്കാം.
മോഡി വീണ്ടും അധികാരത്തിലെത്തിയ തീയതി മുതല്‍ കുഞ്ഞിന് മുസ്ലിം കുടുംബം അദ്ദേഹത്തിന്റെ പേരിട്ടുവെന്ന വാര്‍ത്തക്ക് വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ കസിന്റെ നിര്‍ദേശപ്രകാരമാണ് മകന് നരേന്ദ്ര മോഡിയെന്ന പേര് നല്‍കിയതെന്നും ഇത് പൊല്ലാപ്പായെന്നും മെഹ്്‌നാസ് ബീഗം പറയുന്നു.
മെയ് 12 നാണ് കുഞ്ഞ് ജനിച്ചത്. കസിനും ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിലെ റിപ്പോര്‍ട്ടറുമായ മുഷ്താഖ് അഹമ്മദ് തന്നെ സമീപിച്ച് കുഞ്ഞിന് നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയെന്ന് പേരിടാന്‍ പറഞ്ഞു. മോഡി വീണ്ടും അധികാരത്തിലെത്തിയ മെയ് 23 നാണ് ജനിച്ചതെന്ന് പറയാനും ആവശ്യപ്പെട്ടു. ഇതോടെയാണ് മകന് മോഡിയെന്ന് പേരിട്ടത്. തനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. അതുകൊണ്ട് മുഷ്താഖ് പറഞ്ഞപ്രകാരം ചെയ്തു. മുഷ്താഖ് ഇത് ഹിന്ദി പത്രത്തില്‍ വാര്‍ത്തയാക്കി. ഖമര്‍ അബ്ബാസ്, മുഷ്താഖ് അഹമ്മദ് എന്നിവരുടെ പേരിലാണ് ഹിന്ദുസ്ഥാന്‍ ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. കൂടാതെ മറ്റു മാധ്യമങ്ങള്‍ മുന്‍പാകെ തന്നെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു.
ഭര്‍ത്താവ് മുഹമ്മദ് മുഷ്താഖ് ദുബായില്‍ മേസണ്‍ ജോലി ചെയ്തു വരികയാണ്. എല്ലാ മാസവും അദ്ദേഹം 4000 രൂപ അയക്കുമായിരുന്നു. കുഞ്ഞിന്റെ പേരിലെ പ്രശ്നത്തെ തുടര്‍ന്ന് അദ്ദേഹം ജൂണ്‍ മാസം പണം അയച്ചിട്ടില്ല. ഇനി നാട്ടില്‍ എത്തിയാലെ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് ബോധ്യപ്പെടുത്താനാകൂയെന്നും മെഹ് നാപറയുന്നു. ഏഴു വയസ്സായ മന്തസിഹ ഫാത്തിമയും നാലു വയസ്സായ സോയ ഫാത്തിമയുമാണ് മറ്റ് രണ്ട് മക്കള്‍.
അതേസമയം കുഞ്ഞിന്റെ ജനന തിയ്യതി മെയ് 23 ആണെന്ന്് മെഹ്്‌നാസ് തന്നോട് കള്ളം പറഞ്ഞുവെന്നാണ് കസില്‍ മുഷ്താഖിന്റെ വാദം. മോഡിയെന്ന് പേരിടാന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ വാര്‍ത്തയാക്കുക മാത്രമാണ് ചെയ്തത്.
അതിനിടെ മെയ് 12 നാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രസവം നടന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൂപ്രണ്ട് ഡോ. അശുതോഷ് ശുക്ല സ്ഥിരീകരിച്ചു. സാധാരണ പ്രസവമായിരുന്നുവെന്നും മെയ് 13 ന് തന്നെ യുവതി ആശുപത്രിയില്‍നിന്ന് മടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെഹ്്‌നാസ് നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും മറ്റു പത്രങ്ങളും വാര്‍ത്ത നല്‍കിയിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ എഡിറ്റര്‍ കെ.കെ ഉപാദ്ധ്യായ് പറഞ്ഞു. നരേന്ദ്രമോഡിയെന്ന് തന്നെയാണ് ഇപ്പോഴും കുഞ്ഞിന്റെ പേരെന്നും ഉപാധ്യായ് പറയുന്നു.
മോഡിയെന്ന് പേരിട്ടതിനെ തുടര്‍ന്ന് സമുദായത്തില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ടാകാമെന്നും അതേ തുടര്‍ന്നായിരിക്കാം യുവതി നിലപാട് മാറ്റിയതെന്നുമാണ് മുഷ്താഖിനൊപ്പം വാര്‍ത്ത തയ്യാറാക്കിയ ഖമര്‍ അബ്ബാസിന്റെ വാദം.






