ചരിത്രമെഴുതി ട്രംപ്, ഉത്തരകൊറിയയിൽ കിം ഉന്നിനെ കണ്ടു 

പാൻമുൻജോം - ഉത്തര കൊറിയയിൽ കാലു കുത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡൻറ് എന്ന പദവി ഡോണൾഡ്‌ ട്രംപിന് സ്വന്തം. ഉത്തർ കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉനുമായുള്ള കൂടിക്കാഴ്‌ചയ്ക്കായാണ് ട്രംപ് കൊറിയയിൽ എത്തുന്നത്. ഉത്തര ദക്ഷിണ കൊറിയൻ അതിർത്തിയിൽ സൈനിക മുക്ത മേഖലയിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. 

ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 യോഗത്തിനു ശേഷം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ഉത്തര കൊറിയയുമായും ചര്‍ച്ചക്ക് സാധ്യതയുണ്ടാകുമോ എന്ന താല്പര്യം അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു. 

huic42p

ഉത്തരകൊറിയന്‍ മണ്ണില്‍ സ്പര്‍ശിച്ചത് അഭിമാനകരമെന്ന് ട്രംപ് പറഞ്ഞു. കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ക്ഷണിച്ചു.ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയന്‍ മണ്ണിലേക്ക് കാല്‍കുത്തിയത്. കൊറിയന്‍ യുദ്ധകൊറിയന്‍ യുദ്ധത്തിന് ശേഷം 1953 മുതല്‍ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല.

Latest News