രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചു; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍-video

ജബല്‍പൂര്‍- സ്‌ട്രെച്ചറിനു പകരം രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി വലിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.
മധ്യപ്രദേശിലെ ജബല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് (എന്‍.എസ്.സി.ബി) മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. എക്സ്റേ ലാബിലേക്ക് രോഗിയെ തറയിലൂടെ വലിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെയാണ് മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. നവ്നീത് സക്സേന അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയായ പുരുഷനെ  ജീവനക്കാന്‍ തറയിലൂടെ വലിച്ചു കൊണ്ടുപോകുന്നതാണ് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ. രോഗിയുടെ കൂടെയുള്ള സ്ത്രീ പിന്നാലെ നടക്കുന്നതും കാണാം.

 

Latest News