തൃശൂര്‍- അവിവാഹിതയായ 25 കാരിക്ക് വീട്ടില്‍ രഹസ്യ പ്രസവം. വിവരമറിഞ്ഞ പോലീസിന്റെയും ആക്ട്‌സിന്റെയും ഇടപെടലില്‍ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം. തൃശൂര്‍ നഗരത്തിലാണ് സംഭവം.
വീട്ടില്‍ യുവതി പ്രസവിച്ചതായി കണ്‍ട്രോള്‍ റൂമില്‍നിന്നാണ് ആക്ട്‌സ് പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. സമയം കളയാതെ ഉടന്‍ സ്ഥലത്തെത്തി, അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിവാഹിതയായ യുവതി ഗര്‍ഭിണിയായ കാര്യം വീട്ടിലുള്ളവരെ അറിയിച്ചിരുന്നില്ല. യുവതി വീട്ടില്‍ കുഴഞ്ഞു വീണുവെന്ന വിവരമാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് പ്രസവമാണെന്ന് അറിഞ്ഞത്. സംഭവത്തില്‍ യുവതി പ്രായപൂര്‍ത്തിയായിട്ടുള്ളതിനാലും പരാതി നല്‍കിയിട്ടില്ലാത്തതിനാലും പോലീസ് കേസെടുത്തിട്ടില്ല.






