കൊല്ലം- ചവറ ആറുമുറിക്കട വാഴയില്‍ വീട്ടില്‍ റഷീദ്-സാബിറ ദമ്പതികളുടെ മകന്‍ ഖൈസ് റഷീദ് (18) ജീവനൊടുക്കി. വെള്ളിയാഴ്ച കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതിനിടെ
ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. ആറുമുറിക്കട പരിശ്ശേരിക്കുളത്തിനു സമീപത്താണ് കഴുത്തു മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പോലീസാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ ചികിത്സയ്ക്കായി കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം ഉച്ചയ്ക്ക് 12 ഓടെ ആശുപത്രിയില്‍ നാലാം നിലയില്‍ കൗണ്‍സിലിങ് നടക്കുന്നതിനിടെ യുവാവ് ആശുപത്രി അധികൃതരെ വെട്ടിച്ച് ചാടുകയായിരുന്നു.
സമര്‍ഥനായ വിദ്യാര്‍ഥിയുടെ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് രക്ഷിതാക്കളും ബന്ധുക്കളും. പത്താം ക്ലാസ് വരെ ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലാണ് ഖൈസ് പഠിച്ചിരുന്നത്. പ്ലസ്ടുവിന് ചങ്ങനാശ്ശേരി ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളില്‍ പഠിച്ചു. പഠിക്കുന്നതിനൊപ്പം ഗള്‍ഫ് മലയാളി അസോസിയേഷന്‍ പരിപാടികളിലും കലാ കായിക മേഖലകളിലും ഖൈസ് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം എന്‍ട്രന്‍സ് കോച്ചിംഗിന് പാലായിലെ പ്രമുഖ സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഖൈസ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് ചോര വാര്‍ന്ന അപകടനില തരണം ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരും ആശ്വസിച്ചിരിക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ശനിയാഴ്ച ഉച്ചയ്ക്ക് ഖൈസ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയത്. ഖൈസിന്റെ മാതാപിതാക്കളായ റഷീദും സാജിദയും, സഹോദരി ഹയയും വര്‍ഷങ്ങളായി ബഹ്‌റൈനിലാണ്. ഖൈസ് ഉന്നത മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ഖൈസിനെയും ചേര്‍ക്കുകയായിരുന്നു. ഖൈസിനാകട്ടെ എന്‍ട്രന്‍സിനോട് താല്‍പര്യമില്ലായിരുന്നെന്നും ഡിഗ്രിക്ക് പോകാനായിരുന്നു താല്‍പര്യമെന്നും പറയപ്പെടുന്നു.






