Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജി 20 അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഏറ്റെടുത്തു; വെല്ലുവിളികളെ ഒരുമിച്ച് നേരിടാം - കിരീടാവകാശി

ഒസാക, ജപ്പാൻ - സമകാലിക വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സമൂഹം ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ജി-20 ഉച്ചകോടിയുടെ സമാപനത്തിൽ നടത്തിയ പ്രസംഗത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ലോകം സങ്കീർണ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ  സഹകരണവും ഏകോപനവും ശക്തമാക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിലുള്ള വിജയം വിശാലമായ ചർച്ചകളിലൂടെ പരസ്പര യോജിപ്പും ധാരണയും ശക്തമാക്കുന്നതിനുള്ള ശേഷിയെയും, പൊതുതാൽപര്യങ്ങളിലും അടിസ്ഥാന തത്വങ്ങളിലും മൂല്യങ്ങളിലും ഊന്നിയ ലോകക്രമത്തെയും ആശ്രയിച്ചിരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ആഗോള സഹകരണത്തിനും ഏകോപനത്തിനും സൗദി അറേബ്യ വലിയ പ്രാധാന്യം കൽപിക്കുന്നു. ലോക വ്യാപാര ക്രമത്തിലുള്ള വിശ്വാസം ശക്തമാക്കുന്നതിന് ലോക വ്യാപാര സംഘടന പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നികുതി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതും അനിവാര്യമാണ്. സംരക്ഷണ നടപടികൾ ഒഴിവാക്കുന്നതിന് ഇക്കാര്യത്തിൽ അടുത്ത വർഷത്തോടെ രമ്യമായ പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം.
വലിയ തോതിലുള്ള സാമ്പത്തിക വെല്ലുവിളിയായി മാറാതിരിക്കുന്നതിന് സൈബർ ഭീഷണിക്കെതിരെ ലോക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. ലോകത്ത് അഭിവൃദ്ധിയുണ്ടാക്കുന്ന പരിസ്ഥിതി ഒരുക്കുന്നതിൽ ജി-20 കൂട്ടായ്മക്ക് പങ്കും ഉത്തരവാദിത്തവുമുണ്ട്.

ലോകത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ജി-20 കൂട്ടായ്മയുടെ ഭാഗമായി സൗദി അറേബ്യ പ്രവർത്തിക്കും. വികസനത്തിൽ വനിതകളെയും യുവാക്കളെയും പങ്കാളികളാക്കേണ്ടത് അനിവാര്യമാണ്. ലോകത്ത് വികസനം സാധ്യമാക്കുന്നതിനുള്ള അടിസ്ഥാന അച്ചുതണ്ടുകളാണ് വനിതകളും യുവാക്കളും.  ഇന്നലെ ജി-20 ഉച്ചകോടിയുടെ സമാപനത്തിൽ ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഏറ്റെടുത്തു. സമാപന സെഷനിൽ നടത്തിയ പ്രസംഗത്തിൽ റിയാദിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിലേക്ക് ലോക നേതാക്കളെ കിരീടാവകാശി ക്ഷണിച്ചു. 


 

Latest News