സുല്‍ത്താന്‍ ബേത്തരി- പുല്‍പ്പള്ളി റോഡില്‍ ബൈക്കിനുനേരെ പാഞ്ഞടുത്ത കടുവയില്‍നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പ്ര എസ്‌റ്റേറ്റിന് സമീപമാണ് സംഭവം. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു.
ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യഭംഗി പകര്‍ത്തുന്നതിനിടെയാണ് കടുവയുടെ വരവ്.
ഭീതിപ്പെടുത്തുന്ന ദൃശ്യം ബൈക്ക് യാത്രികര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതുവഴി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്.