പെട്രോള്‍ തീര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയ ഖത്തര്‍ പൗരന്‍ മരിച്ചനിലയില്‍

ദമാം - കിഴക്കൻ പ്രവിശ്യയിലെ മരുഭൂമിയിൽ ദിവസങ്ങൾക്കു മുമ്പ് കാണാതായ ഖത്തരി പൗരൻ ഹുസാം ബിൻ സൈദ് അൽമരിയെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസും സിവിൽ ഡിഫൻസും സന്നദ്ധ പ്രവർത്തകരും ഗോത്രവാസികളും നടത്തിയ ദിവസങ്ങൾ നീണ്ട തിരിച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് മരുഭൂമിയിൽ സ്വന്തം കാറിനു സമീപം ഹുസാമിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിലെ ഇന്ധനം തീർന്ന് മരുഭൂമിയിൽ കുടുങ്ങി ഭക്ഷണവും വെള്ളവും കിട്ടാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. 


ഖത്തർ രജിസ്‌ട്രേഷനുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെ ഹരഥിന് തെക്ക് യബ്‌രീനു സമീപമാണ് ഖത്തരിയെ കാണാതായത്. സൗദി അറേബ്യയും ഖത്തറും നയതന്ത്രബന്ധം വിഛേദിച്ചതു മുതൽ ഹുസാം ബിൻ സൈദ് അൽമരി സൗദിയിൽ കഴിഞ്ഞുവരികയായിരുന്നു. ഇക്കാലയളവിൽ ഇദ്ദേഹം സൗദി അറേബ്യ വിട്ടിട്ടില്ല. കാലികൾ സ്വന്തമായുണ്ടായിരുന്നതിനാൽ അധിക സമയവും ഇദ്ദേഹം മരുഭൂമിയിലാണ് കഴിഞ്ഞിരുന്നത്.
 

Latest News