Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഹ്‌ലു ഖാനെതിരെ കുറ്റപത്രം; വിശദീകരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പുർ- ആൾക്കൂട്ടം മർദിച്ചു കൊന്ന ക്ഷീര കർഷകൻ പെഹ്‌ലു ഖാനെതിരെയുള്ള സർക്കാർ കുറ്റപത്രത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വിശദീകരണം.കഴിഞ്ഞ ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.തനിക്കുമുമ്പുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് കേസില്‍ അന്വേഷണം നടന്നതെന്നും എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

എന്നാൽ ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നയമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഞങ്ങൾ എന്നും നീതിയുടെ പക്ഷത്താണെന്ന് ദൽഹി ബി.ജെ.പി മേധാവി മനോജ് തിവാരി പറഞ്ഞു. 

അതേസമയം, കോൺഗ്രസിന് അധികാരം കിട്ടിയാൽ, ബി.ജെ.പിക്ക് പകരമാണ് എന്ന് കുറ്റപ്പെടുത്തി അസദുദ്ധീൻ ഒവൈസി എം.പി സംഭവത്തിൽ പ്രതിഷേധിച്ചു. 

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

രാജസ്ഥാന്‍ കന്നുകാലി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ച്, എട്ട്, ഒമ്പത് പ്രകാരമാണ് പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മകനും എതിരെ കേസെടുത്തത്. പശുമോഷണമാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം.

 

Latest News