Sorry, you need to enable JavaScript to visit this website.

സ്റ്റാറ്റസ് പങ്കു വയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ് 

ന്യൂയോര്‍ക്ക്: വാട്സാപ്പ് സ്റ്റാറ്റസ് മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കു വയ്ക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നിങ്ങൾക്ക് അക്കൗണ്ട് ഉള്ള സോഷ്യൽ മീഡിയകളിൽ സ്റ്റാറ്റസ് പങ്കു വയ്ക്കാനാകും. 

വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും. അടുത്ത വാട്സാപ്പ് അപ്ഡേഷനില്‍ ഈ ഫീച്ചര്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന് താഴെ ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും. ഇതുവഴി  നേരിട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം. 

ഇതിനായി വാട്സാപ്പ് അക്കൗണ്ടും ഫേസ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്സാപ്പ് സ്റ്റാറ്റസ് ഷെയറിങ് സൗകര്യം ഒരുക്കിയത്.

Latest News